mehandi banner desktop
Chavakkad online

പുന്നയൂരിൽ ശ്മാശാന തകരാർ – പരേതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു

Ft

​പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ശ്മശാന സംസ്കാര ചിലവ് വിതരണ ചടങ്ങ് നടന്നു. 37 കുടുംബങ്ങൾക്ക് 4000 രൂപ വീതമാണ് ചടങ്ങിൽ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു.
​പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹർബാനു, ബ്ലോക്ക് മെമ്പർ സുബൈദ പാലക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, രാഷ്ട്രീയ പ്രതിനിധികൾ, മരണാനന്തര സമിതി കമ്മിറ്റി അംഗങ്ങൾ, മറ്റ് പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
​പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ക്രിമറ്റോറിയം തകരാറിലായതിനെ തുടർന്ന്, 2026 ഏപ്രിൽ 17-ന് ശേഷം പഞ്ചായത്ത് പരിധിയിൽ മരണപ്പെടുകയും പുറത്തുള്ള ശ്മശാനങ്ങളിൽ സംസ്കാരം നടത്തേണ്ടി വരികയും ചെയ്തവർക്ക് അതിനുണ്ടായ ചിലവ് പഞ്ചായത്ത് നൽകാൻ തീരുമാനിച്ചിരുന്നു. ഈ ആവശ്യപ്രകാരം ശ്മശാന നിർമ്മാണ കമ്പനിയായ റെയ്ഡ്കോ കണ്ണൂരിൽ നിന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി തുക ഈടാക്കി നൽകുകയാണ് ചെയ്തത്. പഞ്ചായത്തിൽ ഇതിനായി അപേക്ഷ നൽകിയിട്ടുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക കൈമാറുന്നത്. ചടങ്ങിൽ വെച്ച് പ്ലാൻ ക്ലർക്ക് നിഷ കുടുംബങ്ങൾക്ക് ചെക്ക് കൈമാറി.
​1.40 കോടി രൂപ ചെലവഴിച്ചിട്ടും ക്രിമറ്റോറിയം കൃത്യമായി ഉപകാരപ്പെടാത്ത രീതിയിൽ കരാറിലേർപ്പെട്ട കഴിഞ്ഞ ഭരണസമിതിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Jan oushadi

Comments are closed.