mehandi banner desktop
Chavakkad online

ഒരുമനയൂർ പഞ്ചായത്തിൽ വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനത്തിന് സ്കൂട്ടർ വിതരണം ചെയ്തു

Ft

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂട്ടർ വിതരണം ചെയ്തു. പദ്ധതിയിൽ 14 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്യുന്നതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ അഞ്ച് വനിതകൾക്കാണ് സ്കൂട്ടറുകൾ വിതരണം ചെയ്തത്.പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകളുടെ സ്വയംതൊഴിൽ പ്രോത്സാഹനത്തിനായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.സ്കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബഹു പി.എം. താഹിർ അവർകൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി നഷ്റ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സ്വാതി നിഖിൽ, അൻഷിത അസ്‌ലം, ഹഫ്‌സത് അഷ്‌റഫ്‌, ധനേഷ് വി സി, സിന്ധു അശോകൻ, ലീന സജീവൻ, ആരിഫ ജുഫൈർ, പി കെ കബീർ, ജസീന നസീർ എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥയായ വി ഇ ഒ സുമ.എൻ.എം സ്വാഗതം പറയുകയും പദ്ധതിയെക്കുറിച്ച് വിവരിക്കുകയും ചെയ്തു.വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും സ്വയംതൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ശ്രീമതി നഷ്റ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് ബഹു. പി.എം. താഹിർ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ വനിതാ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന പഞ്ചായത്തിന്‍റെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താക്കള്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി . വി ഇ ഒ ശ്രീ. അരുൺ വിജയ് ചടങ്ങിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞു.

Jan oushadi

Comments are closed.