ജമാഅത്തെ ഇസ്ലാമി ഹിന്ദ് ചാവക്കാട് ഏരിയാ സമ്മേളനം നാളെ

ചാവക്കാട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ചാവക്കാട് ഏരിയ “ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം” എന്ന പ്രമേയത്തിൽ ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 നവംബർ 15 ഞായറാഴ്ച വൈകുന്നേരം 4:30-ന് ചാവക്കാട് കൂട്ടുങ്ങൽ ചതുരത്തിലാണ് സമ്മേളനം നടക്കുന്നത്.ഉദ്ഘാടനം, പ്രസൻ്റേഷൻ , ഡോക്യുമെൻ്ററി പ്രദർശനം, പാനൽ ചർച്ച എന്നീ രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കേരളാ അമീർപി. മുജീബ് റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഇ .എo. മുഹമ്മദ് അമീൻ(ഡയറക്ടർ ആയത്തുൽ ദർസ്ഖുർആൻ) സുഗന്ധമുള്ള ജീവിതത്തെകുറിച്ചുഉള പ്രസൻ്റേഷൻ അവതരിപ്പിക്കുംസമ്മേളനത്തിൽ മലപ്പുറം ജില്ലാ ഈസ്റ്റ് പ്രസിഡന്റ് സമീർ കാളിക്കാവ്, തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ഹുദ ബിൻത് ഇബ്രാഹിം, ഏരിയ പ്രസിഡന്റ് ജാഫർ അലി എ., ഏരിയ വനിതാ വിഭാഗം കൺവീനർ മുംതാജ് അബൂബക്കർ എന്നിവർ പരിപാടിയിൽ സംസാരിക്കും. പരിപാടിയിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ചാവക്കാട് ഏരിയ കമ്മിറ്റി അറിയിച്ചു




Comments are closed.