ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ് ടീമിന് കെ എസ് യു യൂണിറ്റ് ജേഴ്സികൾ നൽകി

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ക്രിക്കറ്റ് ടീം അംഗങ്ങൾക്കുള്ള പുതിയ ജേഴ്സികളുടെ പ്രകാശനവും വിതരണവും നടന്നു. കെ.എസ്.യു കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടീമിന് ജേഴ്സികൾ നൽകിയത്.കോളേജ് പ്രിൻസിപ്പൽ ശ്രീജ റോയ്ക്ക് ജേഴ്സി കൈമാറിക്കൊണ്ട് ഹസ്സൻ വടക്കേക്കാട് പ്രകാശന കർമ്മം നിർവ്വഹിച്ചു. കായിക വിഭാഗം മേധാവി രാജേഷ് മാധവൻ, യു.യു.സി ആധിൽ, കെ.എം. ഘനശ്യാം, ഷെൽബിൻ മറ്റം, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അനാമിക, മറ്റ് കമ്മിറ്റി ഭാരവാഹികൾ, ക്രിക്കറ്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.




Comments are closed.