പി. സുരേന്ദ്രന്റെ ‘അമ്മമ്മ’ കഥയുടെ ഇംഗ്ലീഷ് പരിഭാഷ ‘ഗ്രാന്നി’ പ്രകാശനം ചെയ്തു

വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ. സ്കൂളിൽ പ്രമുഖ ഉത്തരാധുനിക ചെറുകഥാകൃത്ത് പി. സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന കഥയുടെ ഇംഗ്ലീഷ് പരിഭാഷയായ ‘ഗ്രാന്നി’ (Granny) പ്രകാശനം ചെയ്തു. സ്കൂളിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ സാഹിത്യലോകത്തെയും വിദ്യാർഥി സമൂഹത്തെയും സാക്ഷിയാക്കിയിരുന്നു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.സി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. കോളേജ് അക്കാദമിക് കൺവീനർ കെ.വി. മുഹമ്മദ് നസീർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് സ്കൂൾ ഇംഗ്ലീഷ് പ്രിഫക്റ്റ് അയിഷ സഫ അതിഥികളിൽ നിന്നും ‘ഗ്രാന്നി’ എന്ന പുസ്തകം ഏറ്റുവാങ്ങി.മുഖ്യാതിഥിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച പി. സുരേന്ദ്രൻ, ഭാവനയേക്കാൾ പൊള്ളുന്ന അനുഭവങ്ങളാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് വിദ്യാർഥികളുമായി പങ്കുവെച്ചു. വിദ്യാർഥികളുമായുള്ള പ്രത്യേക സംവാദവും (Interaction) ചടങ്ങിന് മാറ്റുകൂട്ടി.ചടണ്ടിന്റെ ഭാഗമായി, അവധിക്കാലത്ത് വിദ്യാർഥികൾ തയാറാക്കിയ ‘വെക്കേഷൻ ഡയറി’യുടെ പുസ്തകരൂപവും ചടങ്ങിൽ പ്രകാശനം ചെയ്തു. കൂടാതെ, വിദ്യാർഥികളോടൊത്തുള്ള ഓർമ്മക്കുറിപ്പ് മത്സരത്തിൽ വിജയികളായ അധ്യാപകർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.അധ്യാപകരായ അജിത കുമാരി, ബീന, ശിൽപ, സയ്ദ് ഉദുമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.




Comments are closed.