mehandi banner desktop
Chavakkad online

ശ്രദ്ധേയമായി രുചിയിടം 2026′ ഫുഡ് ഫെസ്റ്റ്

Ft

​ചാവക്കാട് : രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് അണിനിരന്ന ‘രുചിയിടം 2026’ ഫുഡ് ഫെസ്റ്റ് എടക്കഴിയൂർ ആർ.പി. കിഡ്സ് & ആർ.പീസ് ജൂനിയർ സ്കൂൾ, അൽ-ഇൽമിയ്യ ഇസ്‌ലാമിക് പ്രി-സ്കൂളിൽ വെച്ച് ആവേശകരമായി സംഘടിപ്പിച്ചു. സീതി സാഹിബ് സ്കൂൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജിത്ത്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജോഷി, പി.ടി.എ പ്രസിഡന്റ് അൻഷിത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

Jan oushadi

​പായസമേള, ബിരിയാണി, ചിക്കൻ വിഭവങ്ങൾ, വൈവിധ്യമാർന്ന പലഹാരങ്ങൾ, ഉപ്പിലിട്ടവ തുടങ്ങി നിരവധി രുചിക്കൂട്ടുകൾ മേളയെ ആകർഷകമാക്കി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തവും സഹകരണവും പരിപാടിക്ക് മാറ്റുകൂട്ടി.

​ഫുഡ് ഫെസ്റ്റിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി ഫണ്ടിലേക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.