mehandi banner desktop
Chavakkad online

ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ ക്രിസ്തുരാജ തിരുന്നാൾ ആഘോഷിച്ചു

Ft

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സിസിലിയുടെയും സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.തിരുന്നാൾ ദിവ്യബലിക്ക് പള്ളി വികാരി ഫാ. ജിയോ കടവി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ക്രിസ്തുരാജ വേഷധാരിയുടെ അകമ്പടിയോടെ മതപഠന വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബലൂണുകളുമേന്തി ജയ് വിളികളോടെ റാലി നടത്തി.പള്ളിയിൽ പ്രത്യേക തിരുകർമ്മങ്ങളും കാഴ്ചസമർപ്പണവും നേർച്ച വിതരണവും നടന്നു. വികാരി ഫാ. ജിയോ കടവി സമാപന സന്ദേശം നൽകി. സിസ്റ്റർ ജിസ്സ ജോൺസൺ, സിസ്റ്റർ ഷീജ കണ്ണനായ്ക്കൽ, പ്രധാനാധ്യാപകൻ നിധിൻ മുട്ടത്ത്, മറ്റ് അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.