mehandi banner desktop
Chavakkad online

പോലീസുദ്യോഗസ്ഥന്റെ കാറും ബൈക്കും കത്തിച്ച നിലയില്‍

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പുന്നയൂര്‍ക്കുളം: സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിച്ചു. വടക്കേക്കാട് പൊലീസ് സ്റ്റേഷന പരിധിയിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എ.എസ്.ഐ പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി വൈശ്യം വീട്ടിൽല്‍ അഷറഫിന്റെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ബുധനാഴ്ച രാത്രി 12 നും 1.15 നുമിടയിലാണ് സംഭവം. വീടിന്റെ മുന്നിലെ ഷെഡ്ഡിലാണ് കാറും ബൈക്കും നിര്‍ത്തിയിട്ടിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സംഭവമറിയുന്നത്.
കാറിനു സമീപത്ത് നിന്ന് ഭാഗികമായി കത്തിയ കൊതുമ്പു കണ്ടെത്തിയിട്ടുണ്ട്. തീ കത്തിക്കാനുപയോഗിച്ചതാണിതെന്നു കരുതുന്നു. ഏഴു മാസം മുമ്പാണ് അഷറഫ് ഈ കാറ് വാങ്ങിയത്. ചാവക്കാട് സിഐ കെ.ജി. സുരേഷ്, വടക്കേക്കാട് അഡീഷണല്‍ എസ്ഐ വി.ജെ ജോണ്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.