mehandi new

രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ച് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി

fairy tale

ഗുരുവായൂർ : രണ്ടര വർഷം നീട്ടി വളർത്തിയ മുടി കേൻസർ രോഗികൾക്ക് മുറിച്ചു നൽകി കോട്ടപ്പടി റോമൻ കത്തോലിക്ക യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി അനശ്വർ പി എസ്. 35 സെ മീ നീളത്തിലാണ് മുടി മുറിച്ച് നൽകിയത്. തൃശൂർ അമല ആശുപത്രിയിൽ നിന്ന് പ്രശംസാ പത്രവും ലഭിച്ചു.
ഗുരുവായൂർ കോട്ടപ്പടി പക്കത്ത് വീട്ടിൽ ഷാജു – ഷർമി ദമ്പതികളുടെ മകനാണ് ഒൻപതു വയസ്സുകാരൻ അനശ്വർ.
കേൻസർ രോഗികൾക്ക് നൽകുവാനുള്ള ഉദ്ദേശത്തോടെയാണ് രണ്ടര വർഷം മുൻപ് അനശ്വർ മുടി നീട്ടി വളർത്താൻ ആരംഭിച്ചത്.

Unani banner ad

Comments are closed.