mehandi new

പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 94 കാരൻ അറസ്റ്റിൽ

fairy tale

പുന്നയൂർക്കുളം: പതിനൊന്നു വയസ്സുകാരിക്ക് നേരെ  ലൈംഗികാതിക്രമം  നടത്തിയ 94 കാരൻ അറസ്റ്റിൽ.  പുന്നയൂർക്കുളം  അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) യാണ്  വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.  കടയിൽനിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ  തരാം എന്നു പറഞ്ഞ് ഇയാളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും വീടിൻ്റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഉപദ്രവിക്കാൻ ശ്രമിച്ച കുട്ടനെ തള്ളി മാറ്റി  വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്സോ നിയമപ്രകാരം വടക്കേക്കാട് പോലീസ് ഇയാളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജറാക്കി.  

Ma care dec ad

Comments are closed.