mehandi new

തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളില്‍ ബോധം ലഹരി മുക്ത ക്യാമ്പസ് സംഘടിപ്പിച്ചു

fairy tale

കടപ്പുറം : ലഹരി നിര്‍മ്മാര്‍ജജ്‌ന സമിതി ജില്ല ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി സംഘടിപിച്ച ബോധം ലഹരി മുക്ത ക്യാമ്പസ് തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളില്‍ നടന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന ജനറല്‍ സെക്രട്ടറി എന്‍. കെ അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.

planet fashion

സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി ജിതിന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കടപ്പുറം ട്രഷറര്‍ തെക്കരകത്ത് കരീം ഹാജി ബ്രോഷര്‍ പ്രകാശനം ചെയ്തു. എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കോമുമാസ്റ്റർ, എൽ എൻ എസ് സംസ്ഥാന വൈ. പ്രെസിഡന്റ്‌ അബ്ദുൽ അസീസ് സാഹിബ് എന്നിവർ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. പി വി ഉമ്മര്‍കുഞ്ഞ്, സി.എസ് മുഹമദ്ദുണ്ണി, ജില്ലാ ട്രഷറർ മുഹമദ്ദാലി ഷിഫാസ്, മണ്ഡലം സെക്രട്ടറി അബുബക്കര്‍ എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.