mehandi new

ആനകൾക്കിടയിലെ ധീര പോരാളി, ആർക്കും വഴങ്ങാത്ത കൊമ്പന്‍ – ഗുരുവായൂർ ദേവസ്വത്തിലെ മുറിവാലൻ മുകുന്ദന്‍ ചെരിഞ്ഞു

fairy tale

ഗുരുവായൂര്‍ : ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ 61 വയസ്സുള്ള കൊമ്പന്‍ മുറിവാലൻ മുകുന്ദന്‍ ചെരിഞ്ഞു. ഇന്ന് രാവിലെ 9.40ന് തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. 2006 മുതല്‍ ഇടത്തെ പിന്‍കാല്‍ മടങ്ങാത്ത അവസ്ഥയിലായിരുന്നു.

1986 സെപ്റ്റംബര്‍ എട്ടിന് കോഴിക്കോട് സാമൂതിരി രാജയാണ് മുകുന്ദനെന്ന കുട്ടിയാനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ലക്ഷണത്തികവുകൾക്കൊപ്പം ലക്ഷണക്കേടായി മുറിവാലും അന്നേ ശ്രദ്ധിയ്ക്കപ്പെട്ടു. അങ്ങിനെയാണ്‌ അവനു മുറിവാലൻ മുകുന്ദൻ എന്ന പേരു വീഴുന്നതും. ആർക്കും വഴങ്ങാത്ത അനുസരണക്കേടിന്റ ആശാനായിട്ടായിരുന്നു മുകുന്ദന്റെ വളർച്ച. അടിച്ചൊതുക്കുവാനോ, അടക്കിവാഴാനോ ആരേയും അനുവദിച്ചില്ല. അനുനയവും, അടവുനയവും എന്നല്ല അടിയും കുത്തും ഒന്നും അവന്റെ അടുത്ത്‌ വിലപ്പോയില്ല. മുകുന്ദന്റെ മിന്നൽ വേഗത്തിലുള്ള ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. എന്നിട്ടും പാപ്പാൻമാരിലൊരാളെ മുകുന്ദൻ കാലപുരിക്കയച്ചു.  അക്രമത്തിൽ നിന്നും തടയാനും അടിച്ചൊതുക്കുവാനുള്ള ശ്രമത്തിനിടയിലാണ്  കാലിനു കാര്യമായ പരിക്കുപറ്റിയത്. കൂടാതെ ചങ്ങലയുരഞ്ഞുള്ള വൃണങ്ങൾ വേറെ. ഇതുമൂലം ഇടയ്ക്കൊന്ന് അനങ്ങിയാൽ പ്രാണൻ പോകുന്ന വേദനയാണ്‌ മുകുന്ദന്‌. ആനകൾക്കിടയിലെ ധീര പോരാളിയായിരുന്നു മുകുന്ദൻ.

20 വർഷമായി  മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പ് തളര്‍ന്നുവീണ കൊമ്പനെ ക്രൈയിന്‍ ഉപയോഗിച്ചാണ് എഴുന്നേല്‍പ്പിച്ചത്. ഇതിനുശേഷം തീര്‍ത്തും അവശനായിരുന്നു. ജഡം ഇന്ന് വൈകിട്ടോടെ കോടനാട് വനത്തില്‍ സംസ്‌കരിക്കും. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.

Royal footwear

Comments are closed.