ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്‌ മുൻ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭാ കൗൺസിലർ ആന്റോ തോമസ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി റിഷി ലാസർ, മണ്ഡലം ജനറൽ സെക്രട്ടറി പി കെ കബീർ, ഇൻകാസ് നേതാവ് നവാസ് തെക്കും പുറം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.