mehandi banner desktop
Chavakkad online

തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു

Ft

പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു.

Jan oushadi

ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യമാണെന്നു കണ്ടെത്തുകയായിരുന്നു.

നാട്ടുകാരായ അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, ആരിഫ് പാലയൂർ, നൗഷാദ്,
എ കെ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ചാവക്കാട് പോലീസിൽ വിവരം അറിയിചതിനെ തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിൽ എടുത്തു.

നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി നൽകി

Comments are closed.