അവിയൂർ: പാടത്തേക്ക് വാഹനം മറിഞ്ഞ് വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി.

മൂന്നുപീടിക സ്വദേശി പാരത്തയകത്ത് ഷാഫി (32)യെയാണ് രക്ഷപെടുത്തിയത്.

ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവിയൂർ പാടത്തേക്കാണ് കാർ മറിഞ്ഞത്. യുവാവ് ഏറെ നേരം കാറിനൊപ്പം വെള്ളത്തിൽ മുങ്ങക്കിടന്നു.
പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ട എടക്കര സ്വദേശി റാഷിദ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് പ്രവർത്തകർ ഷാഫിയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.