വടക്കേക്കാട്: മധ്യവയസ്കനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലത്തൂർ കച്ചേരിപ്പടി മുട്ടത്ത് വീട്ടിൽ തോമസ് 58 നെയാണ് വൈലത്തൂരിൽ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൈക്കിൾ പോകുന്നതിനിടെ കാനയിൽ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി എത്തിച്ചു.