mehandi new

നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ്

fairy tale

ചാവക്കാട് : വഴിയോരകച്ചവടക്കാർക്ക് നിയമം അനുശാസിക്കുന്ന അളവിൽ റോഡരികിലെ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകുവാൻ എത്തിയ നഗരസഭ ജീവനക്കാരെ തടഞ്ഞ കച്ചവടക്കാർക്കെതിരെ കേസ്. ചാവക്കാട് മിനി സിവിൽസ്റ്റേഷന് മുന്നിലെ വഴിയോര കച്ചവടക്കാർക്കെതിരെയാണ് നഗരസഭ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ് നൽകിയത്. 

planet fashion

6 അടി നീളത്തിലും വീതിയിലുമാണ് ടൗൺ വെന്റിങ് കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് കച്ചവടം ആരംഭിച്ച കടകൾ സാധന സാമഗ്രികൾ മുന്നോട്ട് കയറ്റിവെച്ച് കൂടുതൽ സ്ഥലം ഉപയോഗിച്ച് തുടങ്ങി. ഇത് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സ്ഥലം അളന്നു അടയാളപ്പെടുത്തി നൽകാൻ കച്ചവടക്കാരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ടൗൺ വെന്റിങ് കമ്മിറ്റി തീരുമാനമെടുത്തത്. നഗരസഭ ഉദ്യോഗസ്ഥർ, പോലീസ്, ചെയർപേഴ്സൺ, ടൗൺ പ്ലാനർ, വഴിയോര കച്ചവടക്കാരുടെ പ്രതിനിധികളും അടങ്ങിയതാണ് ടൗൺ വെന്റിങ് കമ്മിറ്റി.  

സിവിൽ സ്റ്റേഷന് മുന്നിലെ കച്ചവടക്കാരെ വിളിച്ച് കഴിഞ്ഞ പതിനെട്ടാം തിയതി നടത്തിയ മീറ്റിങ്ങിൽ ആറടി നീളത്തിലും വീതിയിലും സ്ഥലം അടയാളപ്പെടുത്തി നൽകാം എന്ന തീരുമാനം അംഗീകരിച്ച കച്ചവടക്കാരാണ് അളക്കാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സംഭവസ്ഥലത്തെ യു ഡി എഫ് കൗൺസിലർമാരുടെയും  പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യം വ്യക്തമുക്കുന്നതായി ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ചാവക്കാട്ഓൺലൈനോട്‌ പറഞ്ഞു. 

ജീവിക്കാൻ ഒരു നിർവാഹവുമില്ലാത്തവർക്കാണ് തെരുവ്കച്ചവടത്തിന് നഗരസഭ സ്ഥലം അനുവദിച്ചു നൽകുന്നത്. നിയന്ത്രിത മേഖലയിൽ ഉൾപ്പെടുന്ന ഭാഗമാണ് സിവിൽ സ്റ്റേഷൻ പരിസരം. ഇവിടെ പന്ത്രണ്ടോളം പേർക്കാണ് കച്ചവടം അനുവദിച്ചിട്ടുള്ളത്. എന്നാൽ അനിയന്ത്രിത മേഖലയായ ചാവക്കാട് ബീച്ചിൽ നാല്പത്തിരണ്ടോളം പേർക്ക് കച്ചവടത്തിന് അനുമതി നൽകിയിട്ടുണ്ട്.

Jan oushadi muthuvatur

Comments are closed.