mehandi new

അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു ചാവക്കാട്ടെ വ്യവസായിയിൽ നിന്നും പണം തട്ടിയ സിനിമാ പ്രവർത്തകനെതിരെ കേസെടുക്കാൻ ഉത്തരവ്

fairy tale

ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്  തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന്   പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് അനേഷണം നടത്താൻ ഗുരുവായൂർ ടെംപിൾ പോലീസിനോട്  ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ്   ശാരിക വി സത്യൻ ഉത്തരവിട്ടു. സിനിമാപ്രവർത്തകനായ ശോഭ സിറ്റിയിൽ താമസിച്ചു  വരുന്ന  ലെൻസ്‌മാൻ യൂസഫലി എന്ന കോളത്തെങ്ങാട് യൂസഫലിക്കെതിരെയാണ് വിധി. 

planet fashion

ചാവക്കാട്  ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന മത്സ്യ ഫിഷേർസ്  ആൻഡ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്  എന്ന സ്ഥാപനത്തിന്റെ   സി. ഇ. ഒ  സച്ചിൻ വാസുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.

2023 മാർച്ച്‌ മാസത്തിൽ   പ്രതി ഹർജിക്കാരനെ സമീപിച്ച് തനിക്ക് സിനിമാ മേഖലയിൽ വർഷങ്ങളായി ബന്ധമുണ്ടെന്നും പ്രശസ്ത സിനിമാ താരങ്ങളെ ഉൾപ്പെടുത്തി അവാർഡ് നിശയും മറ്റും  സംഘടിപ്പിക്കാറുണ്ടെന്നും താരനിശയിൽ  സ്പോൺസറാക്കാ മെന്ന് പറയുകയും, പരിപാടി പ്രമുഖ ടിവി ചാനലുകളിൽ പ്രദർശിപിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ഗുരുവായൂരിലെ ഹോട്ടലിൽ വെച്ച്  കരാറിലേർപ്പെടുകയും  2,50,000 രൂപ  കൈപ്പറ്റുകയും  ചെയ്തു. എന്നാൽ പറഞ്ഞ തിയതിക്കോ മറ്റോ യാതൊരു പരിപാടികളും സംഘടിപ്പിച്ചിട്ടില്ല.  മറ്റൊരാൾ നടത്തിയ പരിപാടിയിലേക്ക്  ഹർജിക്കാരനെ ക്ഷണിച്ച്  അത് തന്റെ പരിപാടി യാണെന്ന് പറയുകയും ചെയ്തു. ഈ പരിപാടിയിൽ മഞ്ജുവാര്യർ  അടക്കമുള്ള സിനിമ താരങ്ങളൊന്നും തന്നെ പങ്കെടുക്കുകയും ചെയ്തിട്ടില്ല. പിന്നീടുള്ള അനേഷണത്തിൽ പ്രതി ഇത്തരത്തിൽ പലരുടെയും വഞ്ചിച്ച് പണം വാങ്ങിയിട്ടുള്ളതായി മനസിലായതിനെ തുടർന്ന് ഹർജിക്കാരൻ അഡ്വക്കേറ്റുമാരായ സുജിത് അയിനിപ്പുള്ളി, റാഹിൽ. പി. റിയാസ് എന്നിവർ മുഖാന്തിരം  കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.