mehandi banner desktop
Chavakkad online

രോഗമുക്തവും ആരോഗ്യപൂർണവുമായ കേരളം: എടക്കഴിയൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: രോഗമുക്തവും ആരോഗ്യപൂർണവുമായ കേരളം കെട്ടിപ്പടുക്കുന്നതിൽ മെഡിക്കൽ ക്യാമ്പുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം അഭിപ്രായപ്പെട്ടു. ആശ്രയ മെഡി എയ്ഡും ചാവക്കാട് ഹയാത്ത് ആശുപത്രിയും സംയുക്തമായി എടക്കഴിയൂരിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.​ആശ്രയ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശ്രയ സെക്രട്ടറി സി.ആർ. ഹനീഫ സ്വാഗതം ആശംസിച്ചു. ഹയാത്ത് ആശുപത്രി മാനേജർ ഷാക്കിർ, ഹാജറ കമറുദ്ദീൻ, ഉമ്മർ ഉണിക്കണ്ഠത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.​തുടർന്ന് നടന്ന സമാപന സമ്മേളനം ഒ.കെ. റഹീം ഉദ്ഘാടനം ചെയ്തു. മുസ്തഫ പഞ്ചവടി, കമറുദ്ദീൻ, ഫൈസൽ ഉസ്മാൻ, റസാഖ് ആലുംപടി, ഇബ്രാഹിം കുട്ടി, കരീം ആനക്കോട്ടിൽ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.