കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരന്റെ പൃഷ്ടത്തിൽ നായ കടിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരനു നേരെ തെരുവ്നായ ആക്രമണം. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പാലയൂർ സ്വദേശികളായ കുടുംബം കടൽ തീരത്ത് ഇരിക്കുമ്പോൾ കുനിഞ്ഞു നിന്ന് കാലിലെ മണ്ണ് തട്ടിക്കളയുകയായിരുന്ന കുട്ടിയുടെ പൃഷ്ടത്തിലാണ് നായ കടിച്ചത്. ബീച്ചിൽ തിരക്കേറിയ ദിവസമാണ് ഞായറാഴ്ച്ച. ആൾക്കൂട്ടത്തിലേക്ക് ഓടിവന്ന രണ്ടു തെരുവ് നായകളിൽ ഒന്നാണ് കുട്ടിയെ ആക്രമിച്ചത്.
പാലയൂർ നാലകത്ത് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസ്സാലിക്കാണ് പരിക്കേറ്റത്. ജീൻസ് പാന്റ്സ് ധരിച്ചിരുന്നതിനാലും പെട്ടെന്ന് തന്നെ നായയെ തുരത്തിയതിനാലും സാരമായ പരിക്കുകളില്ല. ചന്തിയിൽ രണ്ടു പല്ലുകൾ കൊണ്ട പോറലുണ്ട്. ചാവക്കാട് താലൂക് ആശുപത്രിയിൽ ചികിത്സ തേടി.
സന്ദർശകരെ ആകർഷിക്കുന്നതിനായി ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള വിനോദോപാധികൾ വരുന്നുണ്ടെകിലും തെരുവ് നായകളുടെ വിളയാട്ടം ബീച്ച് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.