ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വാർഡ് 11 എടക്കഴിയൂർ കാജാ കമ്പനി പടിഞ്ഞാറ് ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന കേമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ചുറ്റുവട്ടം അസോസിയേഷൻ പ്രസിഡന്റ് സീമ നാസ് അധ്യക്ഷത വഹിച്ചു. ഡോ. കുസമ കുമാരി നേത്ര പരിശോധന കേമ്പിനെ കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പറും അസോസിയേഷൻ രക്ഷാധികാരിയുമായ എം കെ അറഫാത് സ്വാഗതവും സെക്രട്ടറി ശമീറ ഇസ്മായിൽ നന്ദിയും പറഞ്ഞു. ഡോ. പ്രസാദ്, ഡോ. കുസുമ കുമാരി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
ചുറ്റുവട്ടം റസിഡൻഷ്യൽ അസോസിയേഷൻ്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കേമ്പ് സംഘടിപ്പിച്ചത്. ഡിസംബർ പതിനാലിനു പരിസര ശുചീകരണം, 22ന് ബന്ധങ്ങളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും ജനുവരി 12 ന് മ്യൂസിക്കൽ ഇവന്റും സംഘടിപ്പിക്കുന്നുണ്ട്.

Comments are closed.