mehandi new

നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ :  നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ റാണി മേനോൻ മാക്സി വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. വൃക്കരോഗികൾക്കുള്ള ഡയാലൈസർ കിറ്റ് വിതരണവും നടന്നു.   ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വിജിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത   മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ  കെ വി രവീന്ദ്രൻ, കെ എച്ച് കയ്യുമ്മു ടീച്ചർ, നസീർ മൂപ്പിൽ, സിന്ധു അശോകൻ, സിഡിഎസ് ചെയർപേഴ്സൺ സുലൈഖ കാദർ  പൊതുപ്രവർത്തകരായ ജോഷി ഫ്രാൻസീസ്, പി എം യഹിയ, നിയാസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു നക്ഷത്ര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷെലിനോവ് എബ്രഹാം, സെക്രട്ടറി പി വി നിയാസ്, ട്രഷറർ  ഹസീന ഷാജഹാൻ, മേരി തോമസ്, സജി വൈദ്യർ തുടങ്ങിയവർ നേതൃത്വം നൽകി. മുത്തു ഒരുമനയൂർ സ്വാഗതവും വി എം ജാസ്സിം നന്ദിയും പറഞ്ഞു.

Meem travels

Comments are closed.