സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മഹാത്മ സോഷ്യൽ സെന്ററും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദയരോഗ നിർണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
ചാവക്കാട് സബ് ഇൻസ്‌പെക്ടർ പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഹയാത്ത് ആശുപത്രി എം ഡി ഡോക്ടർ സൗജാദ് മുഹമ്മദ് ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി.

പ്രോഗ്രാം കൺവീനർ ജോയ്‌സി ടീച്ചർ, ഹൈമ ഹോം ഡെക്കർ എം ഡി അജിത്ത്, ഡോക്ടർ അഞ്ജലി, ജമാൽ താമരത്ത്, എം എ മൊയ്‌ദീൻഷാ, അനീഷ് പാലയൂർ, ലത പ്രേമൻ, സുഭാഷ് പൂക്കാട്ട്, ഹയാത്ത് മാനേജർ ഷാക്കിർ, നഴ്സിങ് സൂപ്രണ്ട് അജിത എന്നിവർ പ്രസംഗിച്ചു.

Comments are closed.