ഒരുമനയൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : നാഷ്ണൽ ആയൂഷ് മിഷനും, ഒരുമനയൂർ ഗ്രാമ പഞ്ചായത്തും, ഹോമിയോപതി ഡിസ്പെൻസറി ഒരുമനയൂരും സംയുക്തമായി ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡന്റ് കെ. വി. കബീർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി എം. ശിവൻ, വാർഡ് മെമ്പർ ന്മാരായ കെ.എച്ച്. കയ്യുമ്മു, കെ.ജെ. ചാക്കോ, സിന്ധു അശോകൻ, ആരിഫ ജൂഫൈർ, നഷ്റ മുഹമ്മദ്, ഹോമിയോ ഫാർമസിസ്റ്റ് ഹെംലിൻ പി.ജെ എന്നിവർ പ്രസംഗിച്ചു. എം. എ കെയർ ലാബ് ചാക്കാടിന്റെ നേതൃത്വത്തിൽ സൗജന്യ രകത പരിശോധനയും, നേത്ര പരിശോധനയും ഉണ്ടായിരുന്നു.

Comments are closed.