ചാവക്കാട് മുല്ലത്തറയിൽ ലോറി ബൈക്കിലിടിച്ച് അപകടം – ലോറിക്കടിയിൽപെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചു കൊണ്ടുപോയി – ബൈക്ക് യാത്രികന് ഗുരുതരമായ പരിക്ക്

ചാവക്കാട് : ലോറിയും ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ ( 49 ) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ദേശീയപാത ഓൺ ഡ്യൂട്ടി ബോർഡ് തൂക്കിയ ലോറിയാണ് അപകടം വരുത്തിയത്. ചാവക്കാട് പാലം ഇറങ്ങി വന്ന ലോറി നിർമ്മാണം നടക്കുന്ന ചാവക്കാട് ഒരുമനയൂർ ബൈപാസ് റോഡിലേക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് കയറിയ ബൈക്കുമായി ലോറി ബൈപാസ് റോഡിലേക്ക് ഓടിച്ചു കയറ്റിയാണ് നിർത്തിയത്. അത്രയും ദൂരം ഷോബിനും ലോറിക്കടിയിൽ വലിച്ചിഴക്കപ്പെട്ടു.

അപകടത്തിൽ ബൈക്ക് യാത്രികനായ ഷോബിന്റെ വലതു കൈമുട്ട് വേർപ്പെടുകയും വലതു കാൽപാദത്തിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ചാവക്കാട് വി കെയർ ആംബുലൻസിന്റെ സഹായത്തോടെ ഷോബിനെ ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവർശിപ്പിക്കുകയും പ്രാഥമിക ശുശ്രുഷകൾക്ക് ശേഷം തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


			
				
											
Comments are closed.