ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണിയെ തുടർന്ന് മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു
ചാവക്കാട് : ദേശീയപാത കുടിപ്പിക്കൽ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. എൻ എച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി അംഗം എടക്കഴിയൂർ ആറാം കല്ലിനു കിഴക്കുവശം താമസിക്കുന്ന തയ്യൽ വാസുദേവനാണ് (65) കുഴഞ്ഞു വീണു മരിച്ചത്.
ഇന്ന് വൈകീട്ട് ഏഴുമണിയോടെ വീടിന്റെ വരാന്തയിൽ വീണ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ പേരിൽ ഭൂമിയും വീടും പൂർണ്ണമായും നഷ്ടപ്പെടുന്നതിനാൽ കുറച്ച് നാളായി കടുത്ത മാനസിക സംഘർത്തിലായിരുന്നു. ഇന്ന് രാവിലെയും സുഹൃത്തുക്കളിൽ ചിലരെ നേരിൽ ചെന്ന് കണ്ട് ആശങ്ക അറിയിച്ചിരുന്നതായി പറയുന്നു.
ഭാര്യ: വത്സല.
മക്കൾ: സുജിത്, ദിൽജിത്, സ്മിത, ആദിത്യദേവ്.
Comments are closed.