Header

എം എല്‍ എ യുടെ ഇടപെടൽ – തെക്കിനിയെടത്തുപടി കുഴിങ്ങര ജംഗ്ഷന്‍ റോഡ്‌ നവീകരണത്തിന് സാധ്യത തെളിഞ്ഞു

ചാവക്കാട് : കൊച്ചന്നൂർ – മന്നലാംകുന്ന് എം എൽ എ റോഡിൽ തെക്കിനിയെടത്തുപടി മുതല്‍ കുഴിങ്ങര ജംഗ്ഷന്‍ വരെയുള്ള റോഡ്‌ നവീകരണത്തിന്‍ ഫണ്ട്‌ ലഭ്യമാക്കണമെന്ന്‍ ആവിശ്യപ്പെട്ട് എന്‍ കെ അക്ബര്‍ എം.എല്‍.എ പൊതുമരാമത്ത് വക്കുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന് നിവേദനം നല്‍കി.
തെക്കിനിയെടത്ത്പടിക്കും കുഴിക്കര ജംഗ്ഷനും ഇടയിലെ 320 മീ. നീളം വരുന്ന ഭാഗത്ത് വെള്ളം കയറുന്ന ഭാഗം ഉയര്‍ത്തുന്നതും, ഇവിടെയുള്ള പാലത്തിന്‍ കാലപഴക്കമുള്ളതിനാല്‍ പാലം പൊളിച്ചു നീളവും, വീതിയും, ഉയരവും കൂട്ടി പുതിയത് പണിയുന്നതും ഉള്‍പെടെയുള്ള കാര്യങ്ങളാണ് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

എന്‍.കെ.അക്ബര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 1.80 കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തിയെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പികുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി മുഹമ്മദ്‌ റിയാസ് നിര്‍ദേശം നല്‍കി.

thahani steels

Comments are closed.