mehandi banner desktop
Chavakkad online

ഒരുമാസം നീണ്ട ജപമാല യജ്ഞത്തിന് പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഭക്തി നിർഭരമായ റാലിയോടെ സമാപനം

Ft

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന്  സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളുടെ മത്സരവും സംഘടിപ്പിച്ചു. വിശുദ്ധ ദിവ്യബലിക്ക് അസി. വികാരി ഫാ ഡെറിൻ അരിമ്പൂർ മുഖ്യ കാർമികത്വവും വചന സന്ദേശവും നൽകി.വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നായി മുപ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. റെജി ജെയിംസ് ഒന്നാം സ്ഥാനവും, മരിയ ബാബു രണ്ടാം സ്ഥാനവും, മെറിൻ വിൻസെന്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി. 

Jan oushadi

തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഫാ ഡോ ഡേവിസ് കണ്ണമ്പുഴയുടെ അഭിമുഖ്യത്തിൽ  ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സി ഡി ലോറൻസ്, യൂത്ത് സി എൽ സി പ്രസിഡന്റ്‌ എബിൻ സി ജോജി, പാലയൂർ  സി എൽ സി അംഗങ്ങൾ എന്നിവർ ജപമാല റാലിക്ക് നേതൃത്വം നൽകി.

Comments are closed.