mehandi new

പുന്ന അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച – മോഷ്ടാവ് പിടിയിൽ

fairy tale

ചാവക്കാട്:  പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം ഉൾപ്പെടെ ചാവക്കാട് മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച.  മോഷ്ടാവ് പിടിയിലായതായി സൂചന. ഇന്ന് പുലർച്ചെയാണ് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്.

പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രം, ചാവക്കാട് സിവിൽ സ്റ്റേഷന് സമീപം നരിയൻപുള്ളി ക്ഷേത്രം, പേരകം മുക്കട്ടയിലെ കുടുംബ ക്ഷേത്രം എന്നിവിടങ്ങലാണ് ഇന്ന് മോഷണം നടന്നത്. 

പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ച  ആറു ലക്ഷം രൂപ വിലമതിക്കുന്ന  സ്വർണ്ണാഭരണവും വെള്ളിക്കുടവും പണവും നഷ്ടപ്പെട്ടിരുന്നു. മോഷണം പതിവാക്കിയ മല്ലാട്  ഭാഗത്തുള്ള യുവാവാണ് പിടിയിലായിട്ടുള്ളതെന്നാണ് വിവരം.

Claps

Comments are closed.