ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട് : ഓടിക്കൊണ്ടിരുന്ന ട്രെയിലർ ട്രക്കിന്റെ അടിയിലേക്ക് സൈക്കിളുമായി വീണ തെക്കഞ്ചേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ പതിനൊന്നു മണിയോടെ ചാവക്കാട് തെക്കേ ബൈപാസ് ജംഗ്ഷൻ ചേറ്റുവ റോഡിൽ ആർ കെ ഇന്റീരിയർ ഷോപ്പിന് മുന്നിൽ ദേശീയപാതയിലാണ് സംഭവം.

തെക്കഞ്ചേരി സ്വദേശി ഹംസക്കുട്ടി (48) യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചേറ്റുവ റോഡിലുള്ള ഇറച്ചിക്കടയിൽ ജോലിചെയ്യുന്ന ഹംസക്കുട്ടി അറവ് വേസ്റ്റ് പ്ലാസ്‌റ്റിക് പെട്ടിയിലാക്കി സൈക്കിളിൽ കെട്ടിവെച്ച് പോവുമ്പോഴാണ് അപകടം.
സൈക്കിൾ നിയന്ത്രണം നഷ്ടപ്പെട്ട് തെക്കേ ബൈപാസിൽ നിന്നും ചേറ്റുവ റോഡിലേക്ക് തിരിഞ്ഞു വരികയായിരുന്ന ട്രെയിലറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട് വരുന്ന സൈക്കിൾ ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും കൃത്യ സമയത്ത് ട്രക്ക് ബ്രേക്ക് ചെയ്ത് നിർത്താൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
ചേറ്റുവ റോഡിലുള്ള ആർ കെ ഇന്റീരിയർ ഡെക്കറേഷൻ ഷോപ്പിൽ ഘടിപ്പിച്ച സി സി കാമറയിൽ നിന്നും ലഭിച്ച വീഡിയോയിൽ അപകടം ദൃശ്യം വ്യക്തമായി കാണാം. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://facebook.com/644657337676597

Comments are closed.