mehandi new

ചാവക്കാട്ടുകാരുടെ ആഗോള കൂട്ടായ്മക്ക് സൗദിയിൽ പുതിയ നേതൃത്വം

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2025 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് ബത്ഹയിലെ ലുഹാ മാർട്ട് ഹാളിൽ നടന്ന ജനറൽ ബോഡി യോഗം റിയാദിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി എം അബ്ദുൽ ജാഫർ ഉദ്‌ഘാടനം ചെയ്തു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു.  റസാഖ് മാട്ടുമ്മൽ, അബ്ദുൽ ഹമീദ് അഞ്ചങ്ങാടി, സൈഫുദ്ധീൻ സി എസ്, മജീദ് അഞ്ഞൂർ എന്നിവർ സംസാരിച്ചു. സുബൈർ കെ പി സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

planet fashion

സുധാകരൻ ചാവക്കാട് പുതിയ ഭരണ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.സയ്യിദ് ജാഫർ തങ്ങൾ (പ്രസിഡൻറ്), ഫെർമിസ് മടത്തൊടിയിൽ (ജനറൽ സെക്രട്ടറി), മനാഫ് അബ്ദുള്ള (ട്രഷറർ), ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കോർഡിനേറ്റർ), ഷാഹിദ് അറക്കൽ (ചെയർമാൻ – ഉപദേശക സമിതി) എന്നിവർ പ്രധാന ഭാരവാഹികളായി 33 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നു. 

അഷ്‌കർ അബൂബക്കർ, ഷെഫീഖ് മുഹമ്മദ് (വൈസ് പ്രസിഡൻറ്), സുബൈർ കെ പി, ഫവാദ് മുഹമ്മദ് (ജോയിൻറ് സെക്രട്ടറി),  അലി പുത്താട്ടിൽ (ജോയിൻറ് ട്രഷറർ),  സിറാജുദ്ധീൻ ഓവുങ്ങൽ (കൺവീനർ ജീവകാരുണ്യം), യൂനസ് പടുങ്ങൽ (കൺവീനർ ആർട്സ് & കൾച്ചർ), ഖയ്യൂം അബ്ദുള്ള (കൺവീനർ – മീഡിയ), സലിം പാവറട്ടി (കൺവീനർ സ്പോർട്സ്), സലിം അകലാട് (ജോയിൻറ് കൺവീനർ ജീവ കാരുണ്യം), പ്രകാശൻ ഇ ആർ (ജോയിൻറ് കൺവീനർ ആർട്സ് & കൾച്ചർ),  റിൻഷാദ് അബ്ദുള്ള (ജോയിൻറ് കൺവീനർ – മീഡിയ), ഫിറോസ് പി വി (ജോയിൻറ് കൺവീനർ സ്പോർട്സ്), സുരേഷ് വലിയ പറമ്പിൽ, നസീർ എ എം, നൗഫൽ തങ്ങൾ, അൻവർ ഖാലിദ്, ഷാഹിദ് സയ്യിദ്, സലിം പെരുമ്പിള്ളി, സാലിഹ് പാവറട്ടി, ഉണ്ണിമോൻ പെരുമ്പിലായി (എക്സിക്യുട്ടീവ് മെമ്പർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

നേവൽ കോട്ടപ്പടി, ഫാറൂഖ് പൊക്കുളങ്ങര, ഫായിസ് ബീരാൻ പൂത്താട്ടിൽ, മുഹമ്മദ് ഇക്ബാൽ, ആരിഫ് വൈശ്യം വീട്ടിൽ, കബീർ വൈലത്തൂർ, ഷഹീർ ബാബു എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. 

ഗ്ലോബൽ പ്രവർത്തനങ്ങളെക്കുറിച്ചു ഷാജഹാൻ ചാവക്കാടും, പ്രവത്തന റിപ്പോർട്ട് ആരിഫ് വൈശ്യംവീട്ടിലും, വരവ് ചിലവ് കണക്കുകൾ സയ്യിദ് ജാഫർ തങ്ങളും അവതരിപ്പിച്ചു.

Pharmacy wanted Chavakkad

Comments are closed.