
ഗുരുവായൂർ : തിരുവനന്തപുരം പെരിങ്ങമ്മല, പാലോട് വാഹനാപകടത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ പെരിങ്ങമ്മല ഞാറലീനി സ്വദേശിയായ കാർത്തിക് ആണ് (29) മരിച്ചത്. ഇന്നലെ (ഞയറാഴ്ച്ച)വൈകിട്ട് ഏഴോടെ പാലോട് പെരിങ്ങമ്മല റോഡിൽ വെച്ച് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Comments are closed.