ശ്രീഗുരുവായൂരപ്പന് വഴിപാടായി വെങ്കലത്തിൽ തീർത്ത പൂജാ സെറ്റും ചിരാതുകളും സമർപ്പിച്ചു

ഗുരുവായൂർ : പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ സുബ്രഹ്‌മാണ്യൻ – ദമയന്തി ദമ്പതിമാരും മക്കളായ സനൽകുമാർ, സനൂപ് കുമാർ എന്നിവരും ചേർന്നാണ് വഴിപാട് സമർപ്പണം നടത്തിയത്. വിളക്കുമാടത്തിൽ ഘടിപ്പിക്കാനുള്ള 500 എണ്ണം ചിരാതുകളും 6 പൂജാസെറ്റുമാണ് സമർപ്പിച്ചത്.

ഒന്നേ മുക്കാൽ ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇവ. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി. വഴിപാട് സമർപ്പണം നടത്തിയ കുടുംബത്തിന് കളഭം, കദളി പഴം പഞ്ചസാര, തിരുമുടിമാല എന്നിവ ഉൾപ്പെടുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.

Comments are closed.