കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് : ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും ഉൾപ്പെടെ ഗുരുവായൂരിന്റെ തെരുവ് ഉത്സവ വേദിയായി മാറി. മഞ്ജുളാല്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി അവിടെത്തന്നെ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ പി എസ് ജയന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, സിപിഐ മണ്ഡലം സെക്രട്ടറി സി വി ശ്രീനിവാസന്‍, എം മോഹന്‍ദാസ്, എ എസ് മനോജ് എന്നിവര്‍ സംസാരിച്ചു. സ്ത്രീകളും കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ പ്രായഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തികച്ചും സമാധാനപൂർവ്വമായ വിജയാഘോഷം ശക്തമായ ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയ എൽഡിഎഫിന്റെ വികസന യാത്രയ്ക്ക് പുതിയ തുടക്കം കുറിച്ചു.

Comments are closed.