mehandi new

വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

fairy tale

ഗുരുവായൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് എത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ഇഎംഎസ് സ്ക്വയറിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം സി.പി.എം. ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 

planet fashion

വിവിധ സംഘടന പ്രതിനിധികൾ ജാഥ ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി. ഗുരുവായൂർ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന ഇരുന്നൂറ്റി പതിനാല് വ്യാപാരികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഥാ ക്യാപ്റ്റന് നിവേദനം നൽകി. കൺവീനർ ജോഫി കുര്യൻ, സി.ഡി. ജോൺസൺ, പി.എ. അരവിന്ദൻ, ടി.കെ. പരമേശ്വരൻ, എൻ.എസ്. സഹദേവൻ, എം.കെ. രമേശ് തുടങ്ങിയവർ സംസാരിച്ചു.

Macare 25 mar

Comments are closed.