ചാവക്കാട് സെന്ററിൽ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു

ചാവക്കാട്: ട്രാഫിക്ക് ഐലന്റിന് സമീപം സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഗുരുവായൂർ കർണംകോട്ട് നെന്മിനി ഹരിദാസനെ (62) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് അപകടം. പൊന്നാനി – കുന്നംകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് ഇടിച്ചത്.

ബസിന്റെ മുൻഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി ബസ്സ് കുറച്ചു ദൂരം മുന്നോട്ട് പോയി. തൊഴിലാളികളും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിദാസിനെ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.