mehandi new

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും

fairy tale

കുന്നംകുളം: എട്ട് വയസുകാരിയായ പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. 2017 ഡിസംബറിൽ ക്രിസ്തുമസ് സ്കൂൾ അവധി കാലത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് ഇയാൾ വീട്ടിൽ കയറി പെൺകുട്ടിയെ ലൈഗീക പീഡനത്തിന് ഇരയാക്കിയത്.

planet fashion

പീഢനത്തിന് ഇരയായ പെൺകുട്ടി കൂട്ടുകാരികളോടും കൂട്ടുകാരികൾ അധ്യാപകരോടും പറഞ്ഞപ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാർ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ പ്രതിക്കെതിരെ ചാവക്കാട് പോലിസ് കേസ് രജിസ്റ്റർ ചെയ്തു.

കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

Jan oushadi muthuvatur

Comments are closed.