mehandi new

യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച എ എ ഷിഹാബിനെ അനുമോദിച്ചു

fairy tale

തിരുവത്ര : യു എ ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ലഭിച്ച അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിയും അസിസ്റ്റൻഡ് ട്രഷററും യുവ സംരംഭകനുമായ എ എ ഷിഹാബിനെ അനുമോദിച്ചു. അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.എ മൊയ്തീൻഷ അദ്ധ്യക്ഷത വഹിച്ചു.

ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ മുഖ്യാതിഥിയായി. ഇ.പി.സുലൈമാൻ ഹാജി പൊന്നാട അണിയിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർമാരായ പി. കെ രാധാകൃഷ്ണൻ, പേള ഷാഹിദ.
ഉസ്മാൻ സഖാഫി, കെ നവാസ്, വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഹംസക്കുട്ടി ഹാജി, ട്രസ്റ്റ് അംഗങ്ങളായ അലി ചോപ്പൻ, പി കെ അബ്ദുൽ ബഷീർ, ടി. എം മൊയ്തീൻഷ എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി കെ എച്ച് താഹിർ സ്വാഗതവും ടി എ കോയ ആമുഖ പ്രസംഗവും സി കെ മുഹസ്സിൻ നന്ദിയും രേഖപ്പെടുത്തി.

planet fashion

Comments are closed.