mehandi new

തട്ടിക്കൊണ്ടുപോകല്‍ സംഭവം: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

അണ്ടത്തോട്‍: കഴിഞ്ഞ ദിവസം പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. പാപ്പിനി വട്ടം മതിലകം സ്വദേശി മണ്ടന്തറ ശരത് റാം(30), തയ്യൂര്‍ സ്വദേശി കണ്ടുപറമ്പില്‍ ജിരൂപ് കണ്ണന്‍(28), പറവൂര്‍ സ്വദേശി പൂതംപിള്ളി ലിജോ ജോര്‍ജ് (32), ഇടുക്കി ഉടുമ്പന്ചോല സ്വദേശി ഇലഞ്ഞിക്കോട് വീട് സിജോ മോന്‍(32) എന്നിവരെയാണ് വടക്കേകാട് എസ് ഐ പി കെ മോഹിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കോഴിക്കോട് സ്വദേശികളായ സ്വര്‍ണ്ണ വ്യാപാരികളെ പണയ സ്വര്‍ണ്ണം തിരിച്ചെടുക്കാനാണെന്ന് പറഞ്ഞു വിളിച്ചു വരുത്തി കാറിലെത്തിയ പ്രതികള്‍ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ട് പോയി പണം കവരാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കോഴിക്കോട് എടക്കാട്ട് വീട്ടിൽ പുരുഷോത്തമൻ(71), ഇയാളുടെ സഹായിയായിരുന്ന ചെറുകുളം മടക്കടവിൽ സുധീർ(50) എന്നിവര്‍ ആറ്റുപുറം സെന്ററിൽ ബസിറങ്ങി ബാങ്കിന്റെ സമീപത്തേക്ക് നടന്നുപോകുമ്പോൾ പുറകിൽ നടന്നിരുന്ന പുരുഷോത്തമനെ കാറിൽ നിന്നിറങ്ങിയ സംഘം പെട്ടെന്ന് കാറിലേക്ക് കയറ്റി കടന്നുകളയുകയായിരുന്നു. എന്നാൽ മുന്നിൽ പോയിരുന്ന സുധീർ ഈ സംഭവം അറിഞ്ഞിരുന്നില്ല. പുരുഷോത്തമൻ ബഹളം വച്ച് ആളെ കൂട്ടുമ്പോഴേക്കും കാറിലെ സംഘം പുരുഷോത്തമനെയും കയറ്റി കടന്നുകളയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി ബഹളം വയ്ക്കുന്നത് കേട്ടാണ് സുധീർ സംഭവം അറിയുന്നത്. പുരുഷോത്തമന്റെ പക്കൽ പണം ഉണ്ടെന്നുള്ള ധാരണയിലായിരുന്നു സംഘം തട്ടിക്കൊണ്ടു പോയതെന്നറിയുന്നു. മുന്നിൽ പോയിരുന്ന സുധീറിന്റെ കൈവശമായിരുന്നു ഒരു ലക്ഷത്തി പതിനായിരം രൂപയോളം ഉണ്ടായിരുന്നത്. കാറിൽ വച്ച് പരിശോധന നടത്തിയപ്പോഴാണ് പുരുഷോത്തമന്റെ കൈയിൽ പണമില്ലെന്ന് സംഘം അറിയുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 700 രൂപയും മൊബൈലും പിടിച്ചുവാങ്ങി കുന്നംകുളം–ഗുരുവായൂർ റൂട്ടിൽ ഇറക്കിവിടുകയായിരുന്നു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർണാഭരണം പണയം വച്ചത് എടുത്തുകൊടുക്കുന്ന ടീമിലെ അംഗങ്ങളാണ് പുരുഷോത്തമനും സുധീറും. പണയം വെച്ച സ്വർണാഭണം എടുത്ത് തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോൺ ചെയ്ത് ആറ്റുപുറത്തേക്ക് ഇവരെ വരുത്തിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതികളില്‍ നിന്നും കൂടുതല്‍ കവര്‍ച്ചകളുടെ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഇരുപത്തിനാലാം തിയതി വാടാനപ്പള്ളി തൃത്തല്ലൂര്‍ വെച്ച് കോഴിക്കോട് സ്വദേശി സുധീര്‍ എന്നയാളെ തട്ടിക്കൊണ്ടു പോയി ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മൂന്നു ലക്ഷം രൂപ കവര്‍ന്നതും, നവംബര്‍ പന്ത്രണ്ടിന് ഇടുക്കി ജില്ലയിലെ ഒരു ഹോസ്റ്റല്‍ ജീവനക്കാരിയെ മയക്കു മരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കികിടത്തി ഒന്‍പതു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയതും ഈ സംഘമായിരുന്നു.
കൂടാതെ വിവിധ കേസുകളില്‍ പ്രതികളാണ് ഇവര്‍. കുമളിയിലെ റിസോര്‍ട്ട് ഉടമയെ കെട്ടിയിട്ടു എട്ടു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ശരത് ഇയാളുടെ ഭാര്യയും ഈ കേസില്‍ പ്രതിയാണ്. കോഴിക്കോട് മേപ്പയൂരില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലും പ്രതിയായ ശരത് ഇക്കഴിഞ്ഞ ജൂണിലാണ് ജയില്‍ മോചിതനായത്.
പ്രതി സിജോ കട്ടപ്പനയില്‍ നിന്നും മോഷണത്തിനു പിടിയിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള ആളാണ്‌. എട്ടുമാസം മുന്‍പായിരുന്നു സംഭവം.
കവര്‍ച്ച, അടിപിടി, കഞ്ചാവ് തുടങ്ങി മുപ്പതോളം കേസുകളില്‍ വിവിധ സ്റ്റേഷനുകളില്‍ പ്രതിയാണ് ലിജോ ജോര്‍ജ്. പത്തു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജയില്‍ മോചിതനായത്.
വിവിധ സ്ഥലങ്ങളില്‍ വലിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ചാണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്യാറ്. പണയപണ്ടം എടുക്കാന്‍ സഹായിക്കുകയും അത് വാങ്ങുകയും ചെയ്യുന്ന വ്യാപാരികളെ പരസ്യത്തില്‍ കാണുന്ന നമ്പറുകളില്‍ വിളിച്ചു വരുത്തി പോലീസെന്ന വ്യാജേനെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി മയക്കികിടത്തി കവര്‍ച്ച നടത്തുന്ന രീതിയാണ് സംഘത്തിന്റേത്. ആഡംബര വാഹനങ്ങള്‍ വാടകക്കെടുത്താണ് കവര്‍ച്ച.
ഗുരുവായൂരിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ച് പറവൂരിലെ ബിവറേജ് ഔട്ട്‌ലറ്റ് കൊള്ളയടിക്കുന്നതിനുള്ള ഗൂഡാലോചന നടത്തുന്നതിനിടെയാണ് കവര്‍ച്ചാ സംഘം പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്ധിനി ഐ പി എസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിജി കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ ചാവക്കാട് സി ഐ കെ ജി സുരേഷ്, ജില്ലാ ക്രൈംബ്രാഞ്ച് എസ് ഐ മാരായ കെ മാധവന്‍കുട്ടി, സന്ദീപ്, മുഹമ്മദ്‌ അഷറഫ്, സീനിയര്‍ സി പി ഒ മാരായ രാഗേഷ്, ഹബീബ്, സുദേവ്, വടക്കേകാട് പോലീസ് സ്റ്റേഷനൈല്‍ സീനിയര്‍ സി പി ഒ അബ്ദുറഹ്മാന്‍, ഉന്മേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.