mehandi new

അയ്യായിരത്തോളം കുടുംബങ്ങള്‍ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചക്കംകണ്ടം, അങ്ങാടിത്താഴം, തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ. എല്ലാ നിയമങ്ങളും ലംഘിച്ച് വലിയതോടും, ചെറിയതോടും വഴി മനുഷ്യ മലമടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് വഴി ഇവിടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ വെല്ലുവിളിക്കുകയാണ്. ഉറവിട മാലിന്യ സംസ്ക്കരണം എന്ന സർക്കാരിന്റെ നയത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ഹോട്ടലുകളും, ലോഡ്ജുകളും പ്രവർത്തിക്കുന്നത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കേണ്ട ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കകയാണ്. വലിയതോടിന്റയും, ചക്കംകണ്ടം പുഴയുടെയും അരികിൽ താമസിക്കുന്ന അയ്യായിരത്തോളം കുടുംബങ്ങളാണ് മാലിന്യപ്രശ്നത്താൽ ദുരിതമനുഭവിക്കുന്നത്. കുടിവെള്ളത്തിൽ വ്യാപകമായി കോളിഫോം കലർന്നിരിക്കുന്നു. വായുവും, വെള്ളവും, ഭൂമിയും പൂർണമായും മലിനീകരിക്കപ്പെട്ടിരിക്കുന്നു. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നത്. ചെറിയ കുട്ടികൾക്കടക്കം മാറാരോഗങ്ങൾ പിടിപെടുന്നു.
ദിനംപ്രതി അതിഗുരുതരമായി കൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തണമെന്നും, ബന്ധപ്പെട്ട അധികാരികളിൽ നിന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.