എ സി ഹനീഫ ഓർമ്മദിനം – യൂത്ത് കോൺഗ്രസ് പുഷ്പ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം സെക്രട്ടറി എ. സി ഹനീഫയുടെ ഓർമ്മ ദിനത്തിൽ യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. കെ. പി. സി. സി മുൻ മെമ്പർ സി. എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല അധ്യക്ഷത വഹിച്ചു. നേതാക്കളായ നിഖിൽ ജി കൃഷ്ണൻ, പി.വി ബദറുദ്ധീൻ, കെ.വി സത്താർ, എച്ച്.എം നൗഫൽ, സക്കീർ കരിക്കയിൽ, ആർ.കെ നൗഷാദ്, അനീഷ് പാലയൂർ, അഷറഫ് ബ്ലാങ്ങാട്, പി.കെ ഷനാജ്, ശ്രീനാഥ് പൈ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

2015 ആഗസ്റ്റ് 8 നാണ് ഹനീഫ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായാണ് ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫ കൊല്ലപ്പെട്ടതെന്ന് കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ ബോധിപ്പിച്ചിരിന്നു.

Comments are closed.