അകലാട് ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം
എടക്കഴിയൂർ : അയിരൂർ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി പത്തര മണിയോടെ അകലാട് ഒറ്റയനിയിൽ വെച്ചാണ് അപകടം. വെളിയങ്കോട് ആൽഫസ്സ ആംബുലൻസും അയിരൂർ വിന്നേഴ്സ് ആംബുലൻസുമാണ് അപകടത്തിൽ പെട്ടത്. ഒരേ അപകടത്തിൽ പെട്ടവരുമായി ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ടു ആംബുലൻസുകളും. രോഗികളെ മറ്റു ആംബുലൻസുകളിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.
Comments are closed.