Header

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മരണം ലാല്‍കൃഷ്ണ (19)
മരണം ലാല്‍കൃഷ്ണ (19)

ചാവക്കാട്: ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ലിന് പടിഞ്ഞാറ് താമരശ്ശേരി ബാബുവിന്‍്റെ മകന്‍ ലാല്‍കൃഷ്ണയാണ് (19) മരിച്ചത്. പാവറട്ടി സെന്‍്റ് ജോസഫ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ വിഷുദിനത്തലേന്ന് രാത്രി പത്തരയോടെ ദേശീയപാതയില്‍ തിരുവത്രയിലാണ് ബൈക്കിനു പുറകില്‍ കാറിടിച്ച് അപകടമുണ്ടായത്. ബന്ധു ഓടിച്ച ബൈക്കിനു പുറകിലായിരുന്നു ലാല്‍ കൃഷ്ണ. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന്.
മാതാവ്: ലത. സഹോദരി: ശാലുകൃഷ്ണ.

Comments are closed.