ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കേസിന്‍്റെ വിചാരണക്ക് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമൊവശ്യപ്പെട്ട് ഹനീഫയുടെ മാതാവ് ഐഷാബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി.
ഹൈക്കോടതിയിലെ അഡ്വ.സുനില്‍കുമാറിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഐഷാബി ചൂണ്ടിക്കാട്ടി. പൊലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പൊലീസില്‍ താന്‍ കൊടുത്ത മൊഴി ഉള്‍പ്പെടുത്താതെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും നിവേദനത്തില്‍ ഐഷാബി കുറ്റപ്പെടുത്തി. മെയ് 23ന് ഹനീഫ വധത്തിന്‍്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്ക് ഐഷാബിയുടെ നിവേദനം.