ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.

കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്
(26) ആണ് മരിച്ചത്.

സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്നലാംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിറകിൽ രണ്ടു ബൈക്കുകൾ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. അരമണിക്കൂറിനുള്ളിലാണ് രണ്ടു ബൈക്കുകൾ അപകടത്തിൽ പെട്ടത്.

അപകടത്തിൽപെട്ട മറ്റൊരാൾ തിരൂർ സ്വദേശിയാണ്.

അണ്ടത്തോട് ആംബുലൻസിലും അകലാട് നബവി ആംബുലൻസിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ച മുഫീദിന്റെ നില ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുഫീദ് ഇന്ന് മരണത്തിനു കീഴടങ്ങി.