Header

ചേറ്റുവ പാലത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി പുഴയിലേക്കിറങ്ങി : ഒഴിവായത് വന്‍ദുരന്തം മറ്റൊരു ബസ്സും അപകടത്തില്‍ പെട്ടു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചേറ്റുവ : കൊല്ലത്ത് നിന്നും നാമക്കലിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് പാലത്തിന് മുകളില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്കിറങ്ങിയത്. അരമണിക്കൂറിനകം കെ എസ് ആര്‍ ടി സി ബസ്സും അപകടത്തില്‍ പെട്ടു. ഇന്ന് ബുധനാഴ്ച്ച പുലര്‍ച്ച അഞ്ചരയോടെയാണ് അപകടം. പാലത്തില്‍ നിന്നും പുഴയിലേക്ക് മറിയുമായിരുന്ന ലോറി ഡ്രൈവറുടെ മിടുക്ക് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സംഭവ സമയം ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. പാലത്തില്‍ വെച്ച് വാഹനത്തിന്റെ ബ്രേക്കില്‍ കാലു വെച്ചതും വാഹനം ഇടത്തോട്ടു തെന്നി പ്പോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ എസ് മുരുകനും(30)‍, സഹ ഡ്രൈവര്‍ വി രംഗനാഥനും (21) വിശദീകരിക്കുന്നത്. പാലത്തില്‍ നിന്നും പുഴയിലേക്ക് മറിയാതിരിക്കാന്‍ വലത്തോട്ട് പരമാവധി ഒടിച്ചെടുത്തതോടെയാണ് പാലം ഇറങ്ങിതുടങ്ങിയ ലോറി പാലത്തിനരികിലൂടെ പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയത്. ഇവിടേയുള്ള മരങ്ങളിലും മറ്റും ഇടിച്ചാണ് ടാങ്കര്‍ നിന്നത്. പാലത്തിന്റെ കൈവരികളും, വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകളും, ഫുട്പാത്തിലെ സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. ടാങ്കര്‍ ലോറി കാലിയായിരുന്നു.
അല്പസമയത്തിനു ശേഷം ഇത് വഴി വന്ന കെ എസ് ആര്‍ ടി സി ബസ്സും ബ്രേക്ക് ചവിട്ടിയയുടനെ തെന്നുകയായിരുന്നു. കെ എസ് ആര്‍ ടി സി ബസ്സും വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് ബസ്സ്‌ പുഴയിലേക്ക് മറിയാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഴിക്കോട്ടേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സ്‌ പിന്നീട് യാത്ര തുടര്‍ന്നു. ലോറി അപകടത്തില്‍ പെട്ടതറിഞ്ഞെത്തിയ ചാവക്കാട് പോലീസും നാട്ടുകാരും ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/chetuva-accident-3.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/chetuva-acciden-2t.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/chetuva-accident-1.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.