കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
തിരുവത്ര : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ തിരുവത്ര അത്താണിയിൽ വെച്ച് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാര്‍ യാത്രികരായ എറണാകുളം ഇടപ്പള്ളി ആലക്കര വിന്‍സെന്റ് മകന്‍ എറിക്സൺ (20), ശരത് (19), സംഗീത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു അപകടം. അകലാട് നബവി പ്രവർത്തകരും എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പരുക്കുപറ്റിയവരെ അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ശരത്, സംഗീത് എന്നിവരെ തൃശൂർ വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയിലേക്ക് മാറ്റി.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/05/accident-car-lorry-Thriuvathra.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.