വെളിയംങ്കോട്: ദേശീയപാത എസ്.ഐപടിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്ക് പറ്റിയ വെളിയംങ്കോട് സ്വദേശികളായ മുസമ്മിൽ (18) ,ഷർജാസ് (18), ഷാഹിർ (18) എന്നിവരെ വടക്കേക്കാട് വി. കെയർ ആംബുലൻസ് പ്രവർത്തകരും വെളിയംങ്കോട് ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ബർജാസിനെ തൃശ്ശൂർ ജൂബിലി ആശുപത്രിയിലും മറ്റു രണ്ട് പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.