തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ നിന്നും സ്കൂൾ റോഡിലൂടെ വന്നിരുന്ന ജോയിയുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു.

വാഹനം പൂർണ്ണമായും തകർന്നു. സാരമായ പരിക്കുകളില്ലാതെ ഡ്രൈവർ രക്ഷപ്പെട്ട ആശ്വാസത്തിലാണ് നാട്ടുകാർ.

വെദ്യുതി കാൽ ഒടിഞ്ഞതോടെ ഇലക്ട്രിക് കമ്പികൾ കൂട്ടിമുട്ടിയുണ്ടായ തീയും ശബ്ദവും നിലവിളികളും വൻ ദുരന്തത്തിന്റെ പ്രതീതിയുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.