


അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പനന്തറ കൊല്ലവളപ്പില്‍ ബാബു (27), പെരിയമ്പലം കളത്തിങ്ങല്‍ ബാബു (39) എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം.
പെരിയമ്പലത്തെ ഒരു മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. പോക്കറ്റ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിച്ച ഉടന്‍ ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. സുരേഷിനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേപ്പ് പണിക്കാരനാണ് മരിച്ച സുരേഷ്. സംസ്‌കാരം നാളെ കോട്ടപ്പടി ശ്മശാനത്തില്‍. ഭാര്യ : സിമി.

Comments are closed.